ഇന്ന് ഉണ്ണിമുകുന്ദന് ജന്മദിനം, താരത്തിന്റെ പ്രായം അറിയുമോ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (09:07 IST)
1987 സെപ്റ്റംബര്‍ 22ന് മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിലാണ് ഉണ്ണിമുകുന്ദന്‍ ജനിച്ചത്. താരത്തിന് ഇന്ന് 35 വയസ് തികയുകയാണ്. ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ എന്നതാണ് ശരിയായ പേര്. കാര്‍ത്തിക മുതിര്‍ന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദില്‍ ആയതിനാല്‍ പഠിച്ചും വളര്‍ന്നതുമല്ലാം ഗുജറാത്തിലായിരുന്നു.

2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.2014-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ദുല്‍ക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യന്‍ സിനിമ വിജയിച്ചതിനെ തുടര്‍ന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :