ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ലെനയുടെ പ്രായം അറിയുമോ?

രേണുക വേണു| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (09:08 IST)

മലയാളിത്തം തുളുമ്പുന്ന ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലെന. പിന്നീട് താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വളരെ ബോള്‍ഡായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച ലെനയെയാണ് പിന്നീട് കണ്ടത്. പ്രായം കൂടിയ കഥാപാത്രമായും ചെറുപ്പക്കാരിയായും ലെന ഒരേസമയം സ്‌ക്രീനില്‍ നിറഞ്ഞാടി. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളെന്ന് പേരുകേട്ടു.

ലെനയുടെ ജന്മദിനമാണ് ഇന്ന്. 1981 മാര്‍ച്ച് 18 ന് ജനിച്ച ലെന തന്റെ 42-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെനയുടെ ശ്രദ്ധേയമായ സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :