അനുബന്ധ വാര്‍ത്തകള്‍
- Get - Set Baby Box Office Collection: 'മാര്‍ക്കോ' പോപ്പുലാരിറ്റി കൊണ്ടും രക്ഷയില്ല; ആദ്യദിനം 50 ലക്ഷം പോലും കളക്ട് ചെയ്യാതെ ഗെറ്റ് - സെറ്റ് ബേബി
- Get Set Baby First Reports: വയലൻസില്ലാത്ത ഉണ്ണിയെ പ്രേക്ഷകർ ഏറ്റെടുത്തോ?, ഗെറ്റ് സെറ്റ് ബേബി ആദ്യ പ്രതികരണങ്ങൾ
- മാർക്കോ ഞാൻ കണ്ടിട്ടില്ല, ഉണ്ണി പാവമാണ്, നിഷ്കളങ്കൻ: നിഖില വിമൽ
- 'ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല, മണ്ടത്തരം പറ്റുന്നയാളല്ല': നിഖില വിമൽ
- 'വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും': നിഖിലയുടെ ജീവിത ചിന്തകൾ
Get - Set Baby Box Office Collection: മാർക്കോ എഫക്ട് ഉണ്ണി മുകുന്ദനെ രക്ഷപ്പെടുത്തിയില്ല, രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു കോടി പോലും നേടാനാകാതെ 'ഗെറ്റ് സെറ്റ് ബേബി'
Get - Set Baby Box Office Collection: ബോക്‌സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിയാതെ ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് - സെറ്റ് ബേബി. റിലീസ് ആയി രണ്ട് ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന് ഒരു കോടി രൂപ കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ദിനം വെറും 45 ലക്ഷമാണ് ചിത്രം നേടിയത്. സാക്‌നിൽക് വെബ് സൈറ്റ് റിപ്പോർട്ട് പ്രകാരം ഗെറ്റ് - സെറ്റ് ബേബിയുടെ ആദ്യദിന കളക്ഷൻ വെറും 29 ലക്ഷം മാത്രമാണ്. വേൾഡ് വൈഡ് കളക്ഷൻ വെറും 83 ലക്ഷമാണ്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച തണുപ്പൻ പ്രതികരണങ്ങൾ ബോക്‌സ്ഓഫീസിലും തിരിച്ചടിയായി. വലിയ വിജയമായ 'മാർക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമായിട്ട് കൂടി ആദ്യദിനം വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാൻ ഗെറ്റ് - സെറ്റ് ബേബിക്കു സാധിച്ചില്ല. മാത്രമല്ല ചില സ്‌ക്രീനുകളിൽ ആവശ്യത്തിനു പ്രേക്ഷകർ ഇല്ലാത്തതിനാൽ ഇന്നലെ ഷോ റദ്ദാക്കുകയും ചെയ്തതായി വിവരമുണ്ട്.
ഒരു കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് 'ഗെറ്റ് സെറ്റ് ബേബി' ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററിൽ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു ഫീൽ ഗുഡ് മൂവിയിൽ എന്താണോ പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് നൽകുന്നതിൽ ഉണ്ണി മുകുന്ദൻ ചിത്രം പരാജയപ്പെട്ടെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
'പുതിയ വീഞ്ഞ്, പഴയ കുപ്പിയിൽ' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ റിവ്യുവിൽ ഇന്ത്യൻ എക്സ്പ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തിരക്കഥ മോശമായെന്നും മടുപ്പിക്കുന്നതാണെന്നും ലെൻസ്മാൻ റിവ്യുവിൽ പറയുന്നു. സമാന രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തിനു സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായിക. ചെമ്പൻ വിനോദ് ജോസ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹൻ, ഭഗത് മാനുവൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.