കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (08:23 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ ഓരോ വിശേഷവും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ മകള്‍ കല്യാണിക്കൊപ്പമുളള നിരവധി വീഡിയോകള്‍ നടിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷമായ കല്യാണിക്കുട്ടിയുടെ ജന്മദിനമാണ് ഇന്ന്. കുട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായത്രി.
ഒമ്പതാം ക്ലാസുകാരിയായ കല്യാണി അമ്മയെ പോലെ അഭിനയത്തിന്റെ പാതയിലാണ്.മിമിക്രിയിലും കല്ലു കഴിവ് തെളിയിച്ചിട്ടുണ്ട്.
കല്ലുവുണ്ടെങ്കില്‍ തന്റെ യുട്യൂബ് വീഡിയോകളുടെ റീച്ച് കൂടുമെന്നും ഗയാത്രി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. കല്യാണിയെ ആരാധകര്‍ ഇഷ്ടപ്പെടുന്നത് കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണെന്ന പാട്ട് പാടുന്ന വൈറല്‍ വീഡിയോയിലൂടെയാണ്.
അന്ന് അഞ്ചു വയസ്സ് മാത്രമായിരുന്നു കുട്ടിയുടെ പ്രായം.