രണ്ട് പെൺമക്കളുടെ അച്ഛനാണ് ദിലീപ്. ഇളയ മകൾ മഹാലക്ഷ്മിയും കാവ്യയും ചെന്നൈയിലാണ് താമസിക്കുന്നത്. മഹാലക്ഷ്മി ഇത്തിരി കാന്താരിയാണെന്ന് ദിലീപ് തന്നെ പറഞ്ഞുട്ടുണ്ട്.ഇപ്പോഴിതാ തന്റെ മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് ദിലീപ് എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിനിടെ മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുത്താൻ അവതാരക അവശ്യപ്പെട്ടു.മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് മൂന്ന് വാക്കിൽ എഴുതാമോ എന്നായിരുന്നു നടനോട് ചോദിച്ചത്.
ദിലീപിന്റെ കയ്യിലേക്ക് ഒരു പേനയും പേപ്പറും നൽകി.അതിൽ ദിലീപ് I Love You എന്നാണ് എഴുതിത്. ഇത്രയും ലളിതമായി തൻറെ സ്നേഹത്തെക്കുറിച്ച് താരം എഴുതിയത് അവതാരകയെ പോലും ഞെട്ടിച്ചു.