കെജിഎഫ് 2 നെ പിന്നിലാക്കി ലിയോ, കേരളത്തിൽ മുന്നിൽ വിജയ് ചിത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (10:14 IST)
മലയാള സിനിമകളെക്കാൾ വൻ വിജയങ്ങൾ ഇതര ഭാഷ ചിത്രങ്ങൾ കേരളത്തിൽ നിന്ന് നേടുന്ന കാലമാണ് ഇപ്പോൾ. പണ്ടുമുതലേ തമിഴ് സിനിമകൾക്ക് കേരളത്തിൽ മാർക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ബാഹുബലിക്ക് ശേഷം തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങൾക്കും വലിയ നേട്ടങ്ങൾ കേരള മണ്ണിൽ നിന്ന് സ്വന്തമാക്കാൻ ആവുന്നുണ്ട്. രജനികാന്തിന്റെ ജയിലർ 50 കോടി നേടിയതാണ് ഒടുവിലത്തെ വമ്പൻ നേട്ടം. കേരളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ കാര്യം എടുത്താലും ഇതര ഭാഷ സിനിമകൾക്കാണ് ഒന്നാം സ്ഥാനം.കെജിഎഫ് 2നെ പിന്തള്ളി വിജയ് നായകനായി എത്തിയ ലിയോ ഒന്നാമത് എത്തി എന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തിയ ലിയോ ആദ്യദിനം 12 കോടിയാണ് കേരളത്തിന് നേടിയത്. വളരെക്കാലമായി കെജിഎഫ് 2 ലിസ്റ്റിൽ മുന്നിലായിരുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെജിഎഫ് രണ്ടിനെ(7.3) പിന്നിലാക്കി ലിയോ. ഈ റെക്കോർഡ് മറികടക്കാൻ മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്ക് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :