120 കോടി പ്രതിഫലം വാങ്ങി ലിയോയില്‍ അഭിനയിച്ച വിജയ്,തൃഷയ്ക്ക് ലഭിച്ചത് സഞ്ജയ് ദത്തിനേക്കാള്‍ കുറവ് തുക !

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (09:20 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അഭിനയിക്കാനായി പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വമ്പന്‍ ഓപ്പണിങ് ലഭിച്ച ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്യുവാനായി വിജയ് വാങ്ങിയത് 120 കോടി രൂപയാണ്.

നായികയായ തൃഷയ്ക്ക് ലഭിച്ചത് ആകട്ടെ 7 കോടി രൂപ. വില്ലന്‍ വേഷത്തിലെത്തിയ സഞ്ജയ് ദത്ത് 10 കോടി വാങ്ങി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിച്ച് അഭിനയിച്ചത്. നടന്‍ അര്‍ജുനും ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ വേഷത്തിനായി രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഗൗതം മേനോന് 70 ലക്ഷം രൂപയും പ്രിയ ആനന്ദിന് 50 ലക്ഷം രൂപയും പ്രതിഫലമായി ലഭിച്ചു. മലയാളി താരം മാത്യു തോമസിന് ലഭിച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം മികച്ച പ്രതികരണങ്ങളോടെ ലിയോ ആദ്യ ആഴ്ചയില്‍ വന്‍ തുക സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :