ജോലി ഉപേക്ഷിച്ച് 'സിനിമ നടനായ'മലയാളി താരങ്ങള്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മുതല്‍ അഭിഭാഷകന്‍ വരെ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (10:57 IST)
സിനിമാനടന്‍ ആകണമെന്ന അതിയായ ആഗ്രഹം ഉള്ളിലുള്ളപ്പോഴും പല തൊഴില്‍ ചെയ്യേണ്ടിവന്ന നടന്‍മാര്‍ നമുക്കിടയിലുണ്ട്. ഓട്ടോ ഡ്രൈവറായും ബസ് കണ്ടക്ടറായും ജോലി ചെയ്തവര്‍ മുതല്‍ ഡോക്ടറും വക്കീലും ഐടി പ്രൊഫഷണലും വരെ നമുക്കിടയില്‍ സിനിമാതാരങ്ങള്‍ ആയിട്ടുണ്ട്. ആദ്യം ചെയ്ത തൊഴില്‍ ഉപേക്ഷിച്ച് സിനിമ താരമായ നടന്മാരെ കുറിച്ച് വായിക്കാം.

ശ്യാം മോഹന്‍

ശ്യാം മോഹനെ മലയാളി സിനിമ പ്രേക്ഷകര്‍ അടുത്തറിയുന്നത് 'പ്രേമലു'വിലെ ആദിയിലൂടെയാണ്. ജസ്റ്റ് കിഡിങ് എന്ന് ശ്യാം പറയുന്നത് ഇപ്പോഴും സിനിമ പ്രേമികളെ ചിരിപ്പിക്കുന്നു. സിനിമയില്‍ നിരവധി അവസരങ്ങളാണ് നടനു മുമ്പില്‍ തുറക്കപ്പെടുന്നത്. മുംബൈയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി 2015ല്‍ ഉപേക്ഷിച്ചാണ് സ്വപ്നങ്ങളുടെ പിറകെ ശ്യാം നടന്നത്. 9 വര്‍ഷം എടുത്തു പ്രേമലു പോലൊരു സിനിമ നടനെ തേടിയെത്താന്‍.

മമ്മൂട്ടി

അഭിഭാഷകനായി ജോലി നോക്കിയ മമ്മൂട്ടി ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാറാണ്. നടന്‍ എല്‍എല്‍ബി ബിരുദം നേടിയത് എറണാകുളം ലോ കോളേജില്‍ നിന്നാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍

പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് ദുബായില്‍ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തു.

ടോവിനോ തോമസ്

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ടോവിനോ ജോലി ചെയ്തു. നടന്‍ ആകണമെന്ന ആഗ്രഹം ഉള്ളിലുള്ള ടോവിനോ ജോലി ഉപേക്ഷിച്ച് ചെറിയ വേഷങ്ങള്‍ അന്വേഷിച്ച് നടന്നു. മുന്നിലെത്തിയ അവസരങ്ങള്‍ക്ക് കൃത്യമായി ഉപയോഗിച്ച താരം മലയാളത്തില്‍ കോടികള്‍ വാങ്ങുന്ന നടനാണ് ഇന്ന്.


നിവിന്‍ പോളി

ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്നു നിവിന്‍ പോളി. ആ ജോലി ഉപേക്ഷിച്ചാണ് നടന്‍ സിനിമയിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :