ഗൗതം മേനോനും മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; നിര്‍മാണം മമ്മൂട്ടി കമ്പനി ?

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്

Mammootty and Gautham Menon
രേണുക വേണു| Last Modified ചൊവ്വ, 14 മെയ് 2024 (13:43 IST)
Mammootty and Gautham Menon

ആദ്യ മലയാള സിനിമ സംവിധാനം ചെയ്യാന്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :