ചാൻസ് ചോദിച്ചുവന്ന മെലിഞ്ഞ നീണ്ട ചെക്കൻ; ഉയരങ്ങളെ കീഴടക്കിയ മമ്മൂക്ക; മഹാനടന്റെ അത്യപൂർവ ചിത്രം

മമ്മൂട്ടി മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണിത്.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (10:50 IST)
ചാൻസ് ചോദിക്കാൻ ഒരു തണുത്ത വെളുപ്പാൻ കാലത്ത് ബസും കേറി വന്ന മെലിഞ്ഞു നീണ്ട ഒരാളെ കണികണ്ട കഥയാണ് എപ്പോൾ സോഷ്യൽ മീഡിയാൽ ചർച്ചയാകുന്നത്. ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാദാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഡ്യത്തെക്കുറിച്ചാണ് കഥ. മമ്മൂട്ടിയുടെ കോളേജ് കാല ചിത്രത്തോടൊപ്പമാണ് കുറിപ്പ്. മമ്മൂട്ടി മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണിത്.

എന്നയാളുടെ ഫേസ്‌ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യമാണ് കഥയായി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...

കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി...

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :