മമ്മൂട്ടിയെ കണ്ട് വികാരാധീനയായി ആരാധിക, ആശ്വസിപ്പിച്ച് താരം

ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം ഇറങ്ങിയപ്പോളാണ് ആരധകരെ കണ്ടത്.

തുമ്പി ഏബ്രഹാം| Last Updated: തിങ്കള്‍, 4 നവം‌ബര്‍ 2019 (10:46 IST)
ഇഷ്ട താരത്തെ ആദ്യമായി കാണുമ്പോൾ എങ്ങനെയാണു ആ ഇഷ്ടം പ്രകടിപ്പിക്കുക എന്ന ആശയകുഴപ്പം പലപ്പോളും ആളുകളിൽ ഉണ്ടാകാറുണ്ട്. തന്റെ പ്രിയ താരം മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു സന്തോഷം പ്രകടിപ്പിക്കുകയാണ് .

താരത്തെ കാണാനായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ . തന്‍റെ വീടിനുമുന്നിൽ കാത്തുനിന്ന
വിദ്യാർത്ഥികളെയാണ് താരം സ്നേഹപ്രകടനം കൊണ്ട്
അദ്ഭുതപ്പെടുത്തിയത്.

ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം ഇറങ്ങിയപ്പോളാണ് ആരധകരെ കണ്ടത്. ഏറെ നേരമായി തന്നെ കാത്തു നിൽക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറിൽ കയറാതെ നേരെ അവരുടെ അടുത്തെത്തി.

പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിങിനായി പോയത് .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :