'കണക്കുകൂട്ടലുകള്‍ എന്നെക്കൊണ്ട് പറ്റാതെയായി'; എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ നിര്‍ത്തിയതിനെ കുറിച്ച് ഫഹദ് ഫാസില്‍

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (12:24 IST)

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ മലയാളവും കടന്ന് തമിഴിലും ഫഹദ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സിനിമയിലേക്ക് വരും മുന്‍പ് താന്‍ അനുഭവിച്ച സ്ട്രഗിളുകളെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഫഹദ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ വച്ച് നിര്‍ത്തുകയായിരുന്നെന്ന് ഫഹദ് പറയുന്നു. മൊത്തം കണക്കുകളാണ്. അത് എന്നെക്കൊണ്ട് പറ്റാതെ വന്നു. എഞ്ചിനീയറിങ് പഠനം തുടരാന്‍ പറ്റുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞു. ഇഷ്ടമുള്ളത് പഠിച്ചോളാന്‍ അപ്പോള്‍ വീട്ടുകാര്‍ അനുവാദം തന്നു. അങ്ങനെയാണ് ഫിലോസഫി പഠിക്കാന്‍ അമേരിക്കയിലേക്ക് പോയത്. ഫിലോസഫി പഠിക്കാനാണോ അമേരിക്കയിലേക്ക് പോയിരിക്കുന്നതെന്ന് ചോദിച്ച് അക്കാലത്ത് പലരും പരിഹസിച്ചിരുന്നെന്നും ഫഹദ് പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :