രക്തയോട്ടം താറുമാറായി, പ്രമേഹം വില്ലനായപ്പോള്‍ കാല്‍വിരലുകള്‍ മുറിച്ചുമാറ്റി; നടന്‍ വിജയകാന്തിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (11:48 IST)

പ്രശസ്ത സിനിമാ താരം വിജയകാന്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. അമിത പ്രമേഹത്തെ തുടര്‍ന്ന് വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്ക ചെയ്തിട്ടുണ്ട്. സര്‍ജറിക്ക് ശേഷം താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

തിങ്കളാഴ്ചയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വലത് കാലിലെ മൂന്ന് വിരലുകളാണ് നീക്കം ചെയ്തിരിക്കുന്നത്. പ്രമേഹം നിയന്ത്രണാതീതമായതിനാല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴികളില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വിജയകാന്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

വര്‍ഷങ്ങളായി പ്രമേഹ രോഗിയാണ് വിജയകാന്ത്. കാല്‍വിരലുകളിലൂടെയുള്ള രക്തയോട്ടം പ്രമേഹത്തെ തുടര്‍ന്ന് താറുമാറായ അവസ്ഥയിലാണ്. അതുകൊണ്ടാണ് വിരലുകള്‍ നീക്കം ചെയ്യേണ്ടിവന്നതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി വിജയകാന്തിന് ആശുപത്രിയില്‍ കഴിയേണ്ടിവരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :