ഈ പട്ടണത്തില്‍ ഭൂതത്തിന് രണ്ടാം ഭാഗം?

രേണുക വേണു| Last Modified വെള്ളി, 9 ജൂലൈ 2021 (12:00 IST)

മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയ ഈ പട്ടണത്തില്‍ ഭൂതം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 12 വര്‍ഷമായി. ജോണി ആന്റണി സംവിധാനം ചെയ്ത കോമഡി ഫാന്റസി ചിത്രം തിയറ്ററുകളില്‍ തരക്കേടില്ലാത്ത വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ സിനിമയില്‍ കാവ്യ മാധവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി.ദേവ് തുടങ്ങിയവരെല്ലാം അഭിനയിച്ചിരുന്നു.

ഇന്നും കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് പട്ടണത്തില്‍ ഭൂതം. ഇപ്പോഴും ചാനല്‍ റേറ്റിങ്ങില്‍ പട്ടണത്തില്‍ ഭൂതം മുന്‍പന്തിയിലുണ്ട്. പട്ടണത്തില്‍ ഭൂതത്തിന് രണ്ടാം ഭാഗം വരുമോ എന്ന ചോദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേട്ടിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് 12 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഈ ചോദ്യം പലയിടത്തുനിന്നായി ഉയരുന്നു.

പട്ടണത്തില്‍ ഭൂതത്തിന് ഒരു രണ്ടാം ഭാഗം എടുത്താലോ എന്ന് ആദ്യം ചോദിച്ചത് മമ്മൂട്ടി തന്നെയാണ്. സംവിധായകന്‍ ജോണി ആന്റണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം ആലോചിച്ചാലോ എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചതായി ജോണി ആന്റണി പറഞ്ഞിരുന്നു. വലിയ ആവേശത്തോടെയാണ് മമ്മൂട്ടി പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദയകൃഷ്ണയും സിബി കെ.തോമസും ചേര്‍ന്നാണ് പട്ടണത്തില്‍ ഭൂതത്തിന് തിരക്കഥയൊരുക്കിയത്. ഷാന്‍ റഹ്മാന്റേതായിരുന്നു സംഗീതം. 2009 ജൂലൈ ആറിനാണ് പട്ടണത്തില്‍ ഭൂതം റിലീസ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :