വിവാദങ്ങള്‍ കേട്ട് വിടാന്‍ ഉദ്ദേശമില്ല; കസബ രണ്ടാം ഭാഗത്തിനു സാധ്യത

രേണുക വേണു| Last Modified ബുധന്‍, 7 ജൂലൈ 2021 (11:15 IST)

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ സിനിമയാണ് കസബ. അടിമുടി മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമായിരുന്നു കസബയില്‍. രാജന്‍ സക്കറിയാ എന്നാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍, വലിയ വിവാദ സിനിമ കൂടിയായിരുന്നു കസബ. ചിത്രത്തിലെ സ്ത്രീവിരുദ്ധ സീന്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ ഈ സീനിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിവാദങ്ങളോടൊന്നും മമ്മൂട്ടി പ്രതികരിച്ചില്ല.

കസബ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ ദിവസത്തില്‍ കസബയുടെ രണ്ടാം ഭാഗം വീണ്ടുമെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയയായി മമ്മൂട്ടി ഒരിക്കല്‍ കൂടി എത്തുമെന്ന് കഴിഞ്ഞ വര്‍ഷം കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് പറഞ്ഞിരുന്നു. നിതിന്‍ രഞ്ജി പണിക്കരാണ് കസബ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കസബയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആലോചന തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇത്രയേറെ വിവാദമായ സ്ഥിതിക്ക് മമ്മൂട്ടി വീണ്ടും കസബയില്‍ അഭിനയിക്കുമോ എന്നാണ് ആരാധകരുടെ സംശയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :