വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും,കടുത്ത ആരാധന കണ്ട് പേടിച്ച നിമിഷത്തെക്കുറിച്ച് അനിഖ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (13:12 IST)

കടുത്ത ആരാധന ചിലപ്പോള്‍ താരങ്ങള്‍ക്ക് തലവേദന ആകാറുണ്ട്. അത്തരത്തില്‍ പേടിച്ചുപോയ ഒരു നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് അനിഖ. ഒരു ഫാന്‍ ചാറ്റിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നിങ്ങളുടെ കടുത്ത ആരാധകന്‍ ആണെന്നും കല്യാണം കഴിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് ഒരാള്‍ വന്നാല്‍ എന്തു ചെയ്യുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് മറുപടിയായി പറഞ്ഞത്.

ഈമെയില്‍ വഴിയായിരുന്നു അഭ്യര്‍ത്ഥന. ആദ്യം പേടിച്ചെങ്കിലും പിന്നീട് അത് അവഗണിച്ചെന്ന് നടി പറഞ്ഞു.

ജയറാം നായകനായെത്തിയ 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനിഖ സുരേന്ദ്രന്‍ അഭിനയ രംഗത്തേക്കെത്തിയത്. തമിഴില്‍ അജിത്തിന്റെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാന്‍, മിരുതന്‍ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു അനിഖ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :