അനുബന്ധ വാര്‍ത്തകള്‍
- ഒരു പൊലീസുകാരന്റെ ആത്മസങ്കടങ്ങൾ - ദുൽഖർ നായകൻ !
- ഫെയ്മസ് ആകുവാൻ താൽപര്യമുണ്ടായിരുന്നില്ല, ചായക്കടയിൽ പോയി ഇരിക്കാനൊന്നും പറ്റില്ലല്ലോ: ദുൽഖർ
- ദുൽഖർ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത് !
- തിയേറ്റുകളിലെ കൈയ്യടി അവാർഡുകൾ പോലെ - സൈജു കുറുപ്പ്
- പിറന്നാൾ ആശംസകൾ പ്രിയ ചാലു, ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി
ദുൽഖർ ചിത്രം കുറുപ്പിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻറെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും.
ചാക്കോയെ നിഷ്കരുണം കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുകയോ അതുപോലെ തന്നെ ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന രംഗങ്ങൾ സിനിമയിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും, അതിനുവേണ്ടി ചിത്രം റിലീസ് ആകുന്നതിനു മുമ്പ് സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.
ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും മകൻ ജിതിനുമാണ് നായകനും നിർമ്മാതാവുമായ ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.