പിറന്നാൾ ആശംസകൾ പ്രിയ ചാലു, ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി

കെ ആർ അനൂപ്| Last Modified ചൊവ്വ, 28 ജൂലൈ 2020 (20:30 IST)
തൻറെ ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ സൂപ്പർ താരം സുരേഷ് ഗോപി താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്.

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു. നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി’ - സുരേഷ് ഗോപി കുറിച്ചു. ഒപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ദുൽഖറിനൊപ്പമുള്ള ഒരു ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ്, ടോവിനോ തോമസ്, അജു വർഗീസ് തുടങ്ങിയ താരങ്ങളും ദുൽഖറിന് ആശംസ നേർന്നിരുന്നു. പ്രിയ സഹോദരന് ജന്മദിനാശംസകൾ എന്നാണ് ടോവിനോ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :