അപ്പുവിന്റെ അവസാന ചിത്രം, 'ജെയിംസ്' റിലീസിനെ തുടർന്ന് പുതിയ സിനിമകളുടെ റിലീസ് ഒരാഴ്‌ച്ചത്തേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (19:34 IST)
കന്നഡ സൂപ്പർ‌താരമായ പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിതമരണം വലിയ ഞെട്ടലാണ് ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് റിലീസിനായി ഒരുങ്ങുകയാണ്. അപ്പുവിന്റെ ജന്മദിനമായ മാർച്ച് 17നാണ് ചിത്രം റിലീസ് ചെയ്യുക. സൂപ്പർ താരത്തിനായുള്ള ആദരസൂചകമായി സോളോ റിലീസായിട്ടായിരിക്കും സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുക.

ജെയിംസിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരാഴ്‌ച്ച പുതിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എസ്എസ് രാജമൗലി ചിത്രമായ ആർആർആർ മാർച്ച് 18നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാർച്ച് 25ലേക്ക് മാറ്റിവെച്ചു.

ആക്ഷൻ ചി‌ത്രമായി ഒരുങ്ങുന്ന ജെയിംസിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. പുനീതിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്‌കുമാറും ശിവ്‌രാജ് കുമാറും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. അവസാന ചിത്രത്തിൽ പുനീതിനായി ശബ്‌ദം നൽകിയിരിക്കുന്നത് സഹോ‌ദരനായ ശിവ്‌രാജ് കുമാറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :