അനുബന്ധ വാര്‍ത്തകള്‍
- ലഹരിക്കേസ്: ചോദ്യം ചെയ്യലിനിടെ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പൊട്ടിക്കരഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലും
- "ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി
- ഷാരൂഖ് ഖാന്റെ മകന്റെ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠം:ആലപ്പി അഷ്റഫ്
- യുവതികള്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചത് സാനിറ്ററി നാപ്കിന്സിന്റെ ഉള്ളില്‍; യുവാക്കള്‍ ട്രൗസറുകള്ക്കിടയില്
- ആര്യന് ഖാന് സ്ഥിരമായി ലഹരി വാങ്ങിയിരുന്നു; വാട്സ്ആപ് വിവരങ്ങള്‍ പുറത്ത്
ആര്യന് ഖാന് പിതാവ് ഷാരൂഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു; വൈകാരിക രംഗങ്ങള്‍
ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് താന്‍ നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു. നിയമനടപടികളുടെ ഭാഗമായി ആര്യന് ഖാന് പിതാവ് ഷാരൂഖ് ഖാനോട് ഫോണില്‍ സംസാരിച്ചു. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ നിന്നാണ് ഷാരൂഖ് ഖാനെ വിളിച്ചത്. രണ്ട് മിനിറ്റ് നേരം മാത്രമാണ് ആര്യന് ഷാരൂഖിനോട് സംസാരിച്ചത്. പിതാവിനോട് സംസാരിക്കുന്നതിനിടെ ആര്യന് കരഞ്ഞു. മാത്രമല്ല, ചോദ്യം ചെയ്യലിനിടെ ആര്യന് ഖാന് തുടര്‍ച്ചയായി കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന് എന്‍സിബി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴു ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന് എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.