കെ ആര്‍ അനൂപ്|
Last Modified ശനി, 10 ഒക്‌ടോബര്‍ 2020 (19:17 IST)
ദൃശ്യം 2-ന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിൻറെ വീഡിയോ നടൻ അജു വർഗീസ് അടക്കമുള്ള പ്രമുഖർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒഴിവുവേളകൾ ആനന്ദകരമാക്കാൻ ലൂഡോ കളിക്കുന്ന ജോർജുകുട്ടിയും കുടുംബത്തിന്റെയും ചിത്രമാണ് സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നത്.
ഉച്ചയൂണു കഴിഞ്ഞുളള ഇടവേളയിലാണ് മോഹൻലാലും മീനയും അൻസിബയും എസ്തറും ഒന്നിച്ചിരുന്ന് ലൂഡോ കളിക്കുന്നത്. അതേസമയം ഒരു കുടുംബ ചിത്രമായാണ്
ദൃശ്യം 2 ഒരുങ്ങുന്നത്. സസ്പെൻസ് ത്രില്ലർ ആണെന്നും പറയപ്പെടുന്നുണ്ട്.