ഇതിനുമുമ്പ് ഇങ്ങനെയൊന്നില്ല, ദൃശ്യം 2 ഒരു അസാധാരണ സസ്‌പെൻസ് ത്രില്ലർ !

കെ ആര്‍ അനൂപ്|
മോഹന്‍ലാല്‍ - ജീത്തു ജോസഫ് ടീമിന്‍റെ തൊടുപുഴയില്‍ ചിത്രീകരണം തുടരുകയാണ്. ജോര്‍ജുകുട്ടിയും കുടുംബത്തിൻറെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ വരുണ്‍ പ്രഭാകര്‍ ഇത്തവണയും ചർച്ച ആകും എന്നാണ് നടൻ പറയുന്നത്. സസ്പെൻസ് ത്രില്ലർ ആയിരിക്കാം ചിത്രമെന്നും നടൻ പറഞ്ഞു.

ദൃശ്യം കണ്ടവരാരും റോഷൻ ബഷീർ അവതരിപ്പിച്ച വരുണിനെ മറക്കില്ല. വരുണിന്റെ മൃതദേഹം ഇതുവരെ പോലീസിന് കിട്ടിയിട്ടുമില്ല. സിനിമയിൽ വരുൺ എന്ന കഥാപാത്രം ഇത്തവണയും അദൃശ്യമായെങ്കിലും നിറഞ്ഞു നിൽക്കും എന്നാണ് റോഷൻ പറയുന്നത്.

ഇത്തവണ ഒരു സസ്പെൻസ് ത്രില്ലർ പോലെയാണ് ചെയ്യുക എന്നാണു കേട്ടത്. വരുണും വരുണിന്റെ കൊലപാതകവും വീണ്ടും ചർച്ചാവിഷയമാകും. അദൃശ്യമായെങ്കിലും വീണ്ടും ആ സിനിമയിൽ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും, അതും സന്തോഷം തന്നെയാണെന്നും റോഷന്‍ പറയുന്നു. മനോരമയോടായിരുന്നു റോഷന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :