വീണ്ടും ഒരു ദുബായ് കഥയുമായി ലാൽ ജോസ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 നവം‌ബര്‍ 2020 (14:25 IST)
അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ദുബായ് പശ്ചാത്തലമാകുന്ന പുതിയൊരു ചിത്രവുമായി ലാൽജോസ് വീണ്ടുമെത്തുന്നു. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നിന്നുള്ള ഒരു വീഡിയോയും സംവിധായകൻ പങ്കുവെച്ചു. ഡിസംബർ പകുതിയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

‘വീണ്ടും ദുബായിലേക്ക്... അറബിക്കഥക്കും ഡയമണ്ട് നെക്ലേസിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്. സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം’ - ലാൽജോസ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :