‘മുരളി’യെ ഇഷ്‌ടപ്പെടുന്ന ഞാനില്ലേ? ആ ഞാന്‍ ഞാനല്ല... എനിക്കിഷ്‌ടം മമ്മുക്കേം ലാലേട്ടനേം !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 നവം‌ബര്‍ 2020 (21:00 IST)
'ക്ലാസ്‌മേറ്റ്സ്' എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി രാധികയെ ആരാധകർ ഇന്നും തിരിച്ചറിയുന്നത്. നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്‍റെ കാമുകിയായാണ് ക്ലാസ്‌മേറ്റ്സില്‍ സസ്‌പെന്‍സ് കാഴ്‌ച വച്ചത്. 13 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇരുപതോളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നീ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള രാധിക മലയാളസിനിമയിലെ തൻറെ ഇഷ്ട താരങ്ങളെ കുറിച്ചു പറയുകയാണ്.മലയാളത്തിൻറെ നടന വിസ്മയം മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ് തൻറെ പ്രിയ താരങ്ങളെന്ന് രാധിക പറഞ്ഞു. 1992ൽ പുറത്തിറങ്ങിയ 'വിയറ്റ്നാം കോളനി' എന്ന ചിത്രത്തിൽ ബാലതാരമായാണ് നടി സിനിമയിലെത്തിയത്. തസ്‌കര വീരൻ, മിഷൻ 90 ഡെയ്‌സ്, ഡാഡി കൂൾ തുടങ്ങി നിരവധി സിനിമകളിൽ രാധിക മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത താരം ദുബായിലാണ്
താമസിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :