കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 7 ജനുവരി 2021 (23:20 IST)
അനുപമ പരമേശ്വരൻ നായികയായെത്തുന്ന പുതിയ മലയാള ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'.
ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന്റെ
ടീസർ ശ്രദ്ധേയമാകുന്നു. സാരിയുടുത്ത് പ്രായം അല്പം തോന്നിക്കുന്ന വീട്ടമ്മയുടെ രൂപത്തിലാണ് നടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഹക്കിം ഷാജഹാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'ചന്ദ്ര'എന്നാണ് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. ദാസ് എന്നാണ് ഹക്കിമിന്‍റെ കഥാപാത്രം. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
പോഷ് മാജിക്ക ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അബ്ദുൾ റഹീം ഛായാഗ്രഹണവും ലിജിൻ ബാബിനോ എഡിറ്റിംഗും നിർവഹിക്കുന്നു.
ഇതോടൊപ്പം തന്നെ, അനുപമ പരമേശ്വരൻ നായികയായെത്തുന്ന തമിഴ് ചിത്രം തള്ളിപ്പോകാതേ... റിലീസിന് ഒരുങ്ങുകയാണ്. '18 പേജസ്' എന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലുമാണ് ഇപ്പോള്‍ അനുപമ. ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയ അനുപമ ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു.