'ദൃശ്യം 2' തെലുങ്കിലേക്ക്, റീമേക്കും സംവിധാനം ചെയ്യാന്‍ ജിത്തു ജോസഫ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (14:45 IST)
പ്രേക്ഷകരിലേക്ക് എത്തി മണിക്കൂറുകള്‍ക്കകം തരംഗമായി മാറിയ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വരുന്നുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ റീമേക്കിന്റെ വിവരവും പുറത്തുവന്നു കഴിഞ്ഞു. തെലുങ്കിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ജിത്തു ജോസഫ് തന്നെയാകും തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുക.ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാകും ചിത്രം നിര്‍മ്മിക്കുക. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടിയെ തെലുങ്ക് അവതരിപ്പിക്കുന്നതും ഒരു പ്രമുഖ നടനാണ്.

തെലുങ്കിലെ ജോര്‍ജ്ജുകുട്ടി ആകുന്നത് നടന്‍ വെങ്കിടേഷാണ്.ദൃശ്യം ആദ്യഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തിലും അദ്ദേഹം തന്നെയായിരുന്നു നായക വേഷത്തില്‍ എത്തിയത്. അന്ന് ഈ സിനിമ സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു.മീന തന്നെയാണ് തെലുങ്കിലും നായിക.നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :