'ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ തകര്‍ത്തു','ദൃശ്യം 2'ന് കൈയ്യടിച്ച് ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (10:41 IST)
ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ദൃശ്യം 2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആദ്യഭാഗം പോലെ തന്നെ ദൃശ്യം2 ആരാധകരെ തൃപ്തിപ്പെടുത്തി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നും ആദ്യം മുതല്‍ അവസാനം വരെയും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുമുളള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ജോര്‍ജ്ജുകുട്ടി ആയുള്ള മോഹന്‍ലാലിന്റെ പ്രകടനത്തെ പതിവുപോലെ ആരാധകര്‍ കൈയടിച്ചു.

ജിത്തു ജോസഫിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നുണ്ട്. തമിഴ് ട്രെന്‍ഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ആദ്യഭാഗം പോലെ തന്നെ അടിപൊളി ആണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :