കെ ആര്‍ അനൂപ്|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (08:55 IST)
ഫഹദ്
നസ്രിയ താര ദമ്പതിമാരുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇരുവരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ രണ്ടാളും ഒന്നിച്ച് എത്തിയിരുന്നു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ബ്രാന്‍ഡിന്റെ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഫഹദും നസ്രിയും.
ഫഹദിനൊപ്പം വേദി പങ്കിട്ട നസ്രിയയെ സന്തോഷവതിയായാണ് കാണാനായത്.ഫഹദിനൊപ്പം നിന്ന് പൊട്ടിച്ചിരിക്കുന്ന നടയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.