1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Diya krishna secret wedding

ഒടുവില്‍ ആ രഹസ്യം പൊട്ടിച്ചു; ഒരു വര്‍ഷം മുന്‍പ് തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ദിയ കൃഷ്ണ

diya krishna
diya krishna
ഒരു വര്‍ഷം മുന്‍പ് തന്നെ തന്റെയും ഭര്‍ത്താവ് അശ്വിന്റെയും വിവാഹം കഴിഞ്ഞിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ പറഞ്ഞു. ഈ മാസം അഞ്ചിനായിരുന്നു ഇരുവരുടെ വിവാഹം നടന്നിരുന്നത്. ഈ മാസം അഞ്ചിന് നടന്നത് ഔദ്യോഗിക വിവാഹമാണെന്നും ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു എന്നും ദിയ തുറന്നു പറഞ്ഞു. തങ്ങളുടെ കുഞ്ഞ് രഹസ്യം വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞ് താരം ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
 
അശ്വിന്‍ ദിയയുടെ കഴുത്തില്‍ താളി ചാര്‍ത്തുന്നതും സിന്ദൂരമണിയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഒരു ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് ഇത് ചെയ്യുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും നായികയായി അഭിനയിച്ച നടി ? ഇന്ന് 37 വയസ്സ് പ്രായം !