1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Divya and chris reacts cyber attacks against them

'രണ്ടാം വിവാഹം അത്ര വലിയ തെറ്റോ?, സെക്‌സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്': പ്രതികരിച്ച് ക്രിസും ദിവ്യയും

Divya Sreedhar
നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹത്തിന് പിന്നാലെ ഇവർക്ക് നേരെ വൻ സൈബർ ആക്രമണമായിരുന്നു നടന്നത്. ഇവരുടെ പ്രായ വ്യത്യാസമാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ ഈ ആക്രമണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യയും ക്രിസും. തങ്ങൾ തമ്മിൽ 9 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്ന് പറയുകയാണ് ഇവർ.
 
നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോ പ്രശ്‌നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇത്രയും വലിയ തെറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതു കൊണ്ടാകും ആ രീതിയിൽ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 
 
പക്ഷേ ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്ന് പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം. സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാൻ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആൾ നാൽപതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. 
 
ഇനി 60 വയസ് എന്ന് പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്ക് പറയുന്നതു പോലെ അറുപതുകാരന്റെ കൂടെ നാൽപതോ അൻപതോ വയസുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല എന്നാണ് ദിവ്യ ശ്രീധർ പറയുന്നത്.  
അടുത്ത ലേഖനം
'എനിക്ക് ഈ റോൾ വേണ്ട, ആ നടിക്ക് കൊടുത്ത റോൾ മതി': സംവിധായകനോട് വാശി പിടിച്ച് കരഞ്ഞ കാവ്യ മാധവൻ