അനുബന്ധ വാര്‍ത്തകള്‍
- പ്രായമാവുകയല്ലേ, നാളെ ഓർക്കാൻ ഒന്നുരണ്ടു സിനിമകൾ വേണ്ടേ, ലാലായിരുന്നു ഈ ചിത്രത്തിന്റെ പ്രോത്സാഹനം: പ്രിയദർശൻ പറയുന്നു !
- 'ഇതെടുത്തവർ അറിയാൻ പോകുന്നെയുള്ളു, അവർക്കെതിരെ ദൈവപ്രവർത്തി വെളിപ്പെടും' ട്രാൻസ് സിനിമയെ ശപിച്ച് പാസ്റ്റർ
- ‘എന്നും എപ്പോഴും കൂടെ’; വിടപറഞ്ഞ അച്ഛന്റെ മുഖം കൈയിൽ ടാറ്റു ചെയ്ത് മിസ് കേരള ഫിറ്റ്നസ് റാണി ജിനി, കുറിപ്പ്
- മുസ്ലിം അല്ലേ നിങ്ങൾ? നാണമില്ലേ സഹോദരന്റെ ഒപ്പം ബിക്കിനി ധരിച്ച് നിൽക്കാൻ? - സാറാ അലിഖാന്റെ ചിത്രത്തിന് സദാചാരവാദികളുടെ കമന്റ്
- നാണംകെട്ട് മടങ്ങി പോകേണ്ടി വന്നില്ലേ? അഹങ്കാരത്തിനുള്ള ശിക്ഷ; ഊര്‍മ്മിളയ്ക്കെതിരെ രാഗം രാധാകൃഷ്ണൻ
‘കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക‘ !
ബോബി, സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ വിഷുവിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയുടെ വർക്ക് ചെയ്തതിന്റെ അനുഭവം തുറന്നു പറയുകയാണ് സംവിധായകൻ.
വണ്ണിലേക്ക് മമ്മൂട്ടി എത്തിയതെങ്ങനെയെന്നും സന്തോഷ് പറയുന്നു. എനിക്ക് മമ്മൂക്കയെ നേരത്തെ പരിചയമൊന്നമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുമില്ല. വണ്ണിന്റെ വൺ ലൈനുമായി മുന്നോട്ട് പോകുന്നതിനിടെ അദ്ദേഹത്തെ കണ്ടു. സ്നേഹത്തോടേയും ബഹുമാനത്തോടെയുമാണ് അദ്ദേഹം സംസാരിച്ചത്. കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക. സന്തോഷ് പറഞ്ഞു.
ജോജു ജോര്‍ജ്,സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്,ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.