അനുബന്ധ വാര്‍ത്തകള്‍
- ഭ്രമയുഗത്തിന്റെ മുമ്പില്‍ ആരൊക്കെ വീഴും ?അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ തുക സ്വന്തമാക്കി മമ്മൂട്ടി ചിത്രം
- കാന്‍സറിനെ വച്ച് ദശലക്ഷക്കണക്കിന് പോരുടെ വികാരങ്ങള്‍ മുതലെടുത്തു, നടി പൂനം പാണ്ഡെക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
- ആമിര്ഖാന് കഷ്ടകാലമോ ?വന്‍ ഫ്ളോപ്പുകള്‍, കരിയറില്‍ ഇടവേള
- ജനപ്രീതിയില്‍ മുന്നില്‍ വിജയ്, രജനികാന്തും കമല്‍ഹാസനും ഏറെ പിന്നില്‍!
- തിയറ്ററുകളിലെ വിഷമം ഒടിടിയില്‍ തീര്‍ക്കാന്‍ ഡങ്കി, പ്രതീക്ഷയോടെ ഷാരൂഖ് ഖാന്
'ഭ്രമയുഗം' കാഴ്ചക്കാരെ തൃപ്തിപ്പെടുത്തിയോ ? ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ വേണമായിരുന്നോ? പ്രേക്ഷക പ്രതികരണങ്ങള്‍
Bramayugam
എന്തായാലും ആദ്യം പുറത്തുവരുന്ന റിവ്യൂ പോസിറ്റീവ് ആയാണ്. പ്രതീക്ഷകള്‍ വെറുതെ ആയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് മുഖ്യ ആകര്‍ഷണം എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ചിരി കൊണ്ടുപോലും കൊടുമണ്‍ പോറ്റി എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആയി. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് തന്നെ ഭ്രമയുഗം കത്തികയറും. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ഒപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള കഥ പറച്ചലും സിനിമയ്ക്ക് ഗുണം ചെയ്തു.അര്‍ജുന്‍ അശോകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
സംഭാഷണം ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.