സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (10:41 IST)
നടി പൂനം പാണ്ഡെക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. കാന്‍സറിനെ വച്ച് ദശലക്ഷക്കണക്കിന് പോരുടെ വികാരങ്ങള്‍ മുതലെടുത്തുവെന്നാരോപിച്ച് ഫൈസാന്‍ അന്‍സാരി നല്‍കിയ പരാതി പ്രകാരം കാണ്‍പൂര്‍ പോലീസാണ് കേസ് എടുത്തത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചു മരിച്ചുവെന്ന വ്യാജ വാര്‍ത്ത നല്‍കി ജനങ്ങളെ കബളിപ്പിച്ചതിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസമാണ് പൂനം പാണ്ഡെ തന്നെ മരണവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം ഉണ്ടാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് താരത്തിന്റെ ന്യായീകരണം. പൂനം പാണ്ഡെയെയും മുന്‍ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.