1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dhruva Natchathiram Official Trailer

Trailer: ജയിലറിന് ശേഷം വിനായകന്‍, ഇനി വിക്രമിന്റെ ധ്രുവ നച്ചത്തിരം, ട്രെയിലര്‍ കണ്ടില്ലേ ?

Chiyaan Vikram
വിക്രമിന്റെ ഒരു സിനിമയ്ക്കായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകര്‍.ധ്രുവ നച്ചത്തിരം റിലീസ് എപ്പോള്‍ ഉണ്ടാകുമെന്ന് ചോദ്യത്തിന് ഉത്തരം വന്നു കഴിഞ്ഞു. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ സിനിമ നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
 
ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമാണിത്. ഏറ്റവും മികച്ച 11 പേരടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്റ് സംഘത്തിന്റെ കഥയാണ് ധ്രുവ നച്ചത്തിരം പറയാനിരിക്കുന്നത്. നേരത്തെ പുറത്തുവന്ന താരനിരയില്‍ കാണാത്ത പോയ വിനായകനും സംവിധായകന്‍ ഗൗതം മേനോനും ട്രെയിലറില്‍ കാണാനായി. ജയിലറിന് ശേഷം വിനായകന്റെ മികച്ച ഒരു പ്രകടനം സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
 
7 രാജ്യങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.സിനിമയില്‍ വിക്രമിനൊപ്പം വര്‍ക്ക് ചെയ്തതിനെക്കുറിച്ച് ഗൗതം മേനോന്‍ പറഞ്ഞിരുന്നു.
 
സമഗ്ര നടനാണ് വിക്രം.ഷൂട്ടിംഗ് സമയത്ത് ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്ത് കൊടുത്താല്‍ മതി. പിന്നെ ക്യാമറ ഉപയോഗിച്ച് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പകര്‍ത്തിയാല്‍ മാത്രം മതി.ആക്ഷന്‍, റൊമാന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാം സീനുകളും ലൈവ് രീതിയിലാണ് ചിത്രീകരിച്ചത്.എല്ലാം സ്വാഭാവികമായി തന്നെയാണ് പകര്‍ത്തിയെന്ന് ഗൗതം മേനോന്‍ പറഞ്ഞിരുന്നു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നൂറ് കോടിയിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍ സ്‌ക്വാഡ്; ദുല്‍ഖറിന്റെ കുറുപ്പിനെ മറികടന്നു