അനുബന്ധ വാര്‍ത്തകള്‍
- ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു, ക്യാമറയ്ക്ക് മുന്നില്‍ ശ്രിയ ശരണും അജയ് ദേവഗണും
- എന്തൊരു ഒരു മാറ്റം! സിനിമയില്‍ കാണുന്ന ആളെ അല്ല
- വര്‍ഷം 2 കഴിഞ്ഞു, മാലിദ്വീപ് യാത്രയുടെ ഓര്‍മ്മകളില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍
- മമ്മൂട്ടി ചിത്രത്തിനു സംഗീതമൊരുക്കാന്‍ അനിരുദ്ധ് രവിചന്ദര്‍ !
- ചിരഞ്ജീവിയുടെ കൂടെ മാത്രമല്ല മകന് രാംചരണിന്റെ ഒപ്പവും അഭിനയിക്കാന്‍ സല്മാന്ഖാന് റെഡി ! പുതിയ വിവരങ്ങള്‍
ദൃശ്യം 2 തിയേറ്ററുകളിലേക്ക്, മലയാളം അല്ല ഹിന്ദി റീമേക്ക്, റിലീസ് തീയതി !
ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു ആരംഭിച്ചത്. എല്ലാ ജോലികളും തീര്‍ത്ത് സിനിമയുടെ റിലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.2022 നവംബര്‍ 18-ന് സിനിമ തിയേറ്ററുകളിലെത്തും.
അജയ് ദേവഗണ്‍, ശ്രിയ ശരണ്‍ എന്നിവരുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു.തബു, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.