ധനുഷിന്റെ 'കര്‍ണന്‍' തെലുങ്കിലേക്ക്, പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (10:52 IST)

തിയേറ്ററുകളില്‍ മിന്നും വിജയം സ്വന്തമാക്കിയ ധനുഷിന്റെ 'കര്‍ണന്‍' തെലുങ്കിലേക്ക്. നടന്‍ സായ് ശ്രീനിവാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും.തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ ഇതിനകം ഒരു പ്രമുഖ നിര്‍മാണ കമ്പനി നേടിയിട്ടുണ്ടെന്നാണ് വിവരം. തെലുങ്ക് പതിപ്പിന്റെ സംവിധായകനെയും മറ്റ് അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.


ഗ്രാമീണ പശ്ചാത്തലത്തില്‍ ചില സംഭവങ്ങളില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട് മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് 'കര്‍ണന്‍'. രജീഷ വിജയനാണ് നായക. ധനുഷിന്റെ മികച്ച പ്രകടനത്തിന് ആളുകള്‍ കൈയടിച്ചു.

ഏപ്രില്‍ 9-നായിയുന്നു കര്‍ണന്‍ പ്രദര്‍ശനത്തിനെത്തിയത്. ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :