കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (17:28 IST)
മാസങ്ങളോളമായി കാത്തിരിക്കുകയായിരുന്നു ധനുഷ് ചിത്രം 'ജഗമേ തന്തിരം'ന് വേണ്ടി. അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സിനിമ ഒ.ടി.ടി റിലീസ് ആണെന്ന വിവരം കൈമാറി. ഇപ്പോളിതാ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജൂണ്‍ 18 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഇതൊരു ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത് എന്നാണ് വിവരം. ഐശ്വര്യ ലക്ഷ്മി, സഞ്ചന നടരാജന്‍ എന്നിവരാണ് നായികമാര്‍. ജോജു ജോര്‍ജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.