'കേരള ക്രൈം ഫയല്‍സ് സീസണ്‍ 2' എന്തായിരിക്കും? ചിത്രീകരണം ആരംഭിച്ചു

Kerala Crime Files Season 2
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (11:31 IST)
കേരള ക്രൈം ഫയല്‍സ് മലയാളികള്‍ ഏറ്റെടുത്ത വെബ് സീരീസ് ആയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി ഒരുക്കിയ മലയാളം വെബ് സീരീസ് കൂടിയായിരുന്നു ഇത്. പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് രണ്ടാം ഭാഗം ഒരുക്കുവാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ സീരീസിന്റെ ചിത്രീകരണം ആരംഭിച്ച വിവരം സംവിധായകന്‍ അഹമ്മദ് കബീര്‍ കൈമാറി.

അഹമ്മദ് കബീറിന്റെ നിര്‍മ്മാണ കമ്പനിയായഴമങ്കി ബിസിനസിന്റെ ബാനറിലാണ് ഈ വെബ് സീരീസ് ഒരുങ്ങുന്നത്.
ബാഹുല്‍ രമേശാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും ഹിഷാം അബ്ദുള്‍ വഹാബ് സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ് മഹേഷ് ഭുവനാനന്ദ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :