കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (11:37 IST)
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു.തന്റെ പുതിയ സിനിമയായ 'ആനന്ദ് ശ്രീബാല'യുടെ വിശേഷങ്ങള്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് കൈമാറിയത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം അഭിലാഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മാളികപ്പുറം,2018 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് പുതിയ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്.
രഞ്ജിന്‍ രാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.