രൺവീർ സിംഗിനെക്കാൾ പ്രതിഫലം വാങ്ങി ദീപിക !

കെ ആർ അനൂപ്| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2020 (16:39 IST)
ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താരദമ്പതിമാരാണ് ദീപിക പദുക്കോണും രൺവീർ സിംഗും. അതേപോലെ തന്നെ ഇരുവരുടേയും സിനിമകളും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അടുത്തിടെ രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി മാറ്റിയ താര ദമ്പതിമാരുടെ അടുത്തതായി പുറത്തുവരാനുള്ള ചിത്രമാണ് '83'. അതേസമയം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. പത്മാവത് എന്ന ചിത്രത്തിൽ രണ്‍വീറിനെക്കാൾ പ്രതിഫലം വാങ്ങിയത് ദീപികയാണ്.

ഈ ചിത്രത്തിൽ ദീപികയുടെ പ്രതിഫലം 12 കോടി ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്‍വീറിന് 7 - 8 കോടി രൂപയായിരുന്നു ലഭിച്ചത്. അതേസമയം ദീപികയുടെ പ്രതിഫലം അന്നത്തേതിൽനിന്ന് ഇരട്ടിയോളമായി മാറി ഇപ്പോള്‍. 26 കോടിയോളമാണ് ഒരു സിനിമയിലെ നടിയുടെ പ്രതിഫലമെന്നാണ് വിവരം.

ദീപിക - ഷാരൂഖ് ഖാൻ ചിത്രം പത്താൻ ഒരുങ്ങുകയാണ്. പ്രഭാസ് - ദീപിക സയൻസ് ഫിക്ഷൻ ചിത്രവും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :