1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Fardeen khan new makeover

തടി കൂടിയപ്പോൾ നേരിട്ടത് വലിയ പരിഹാസങ്ങൾ, വമ്പൻ മേക്കോവർ നടത്തി ഫർദ്ദീൻ ഖാന്റെ ഗംഭീര മറുപടി

ഫർദീൻ ഖാൻ
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്നിരുന്ന താരമാണ് ഫർദ്ദീൻ ഖാൻ. എന്നാൽ തുടർ പരാജങ്ങളെ തുടർന്ന് താരം അഭിനയത്തിൽ നിന്നും പതുക്കെ പുറത്താവുകയായിരുന്നു. ഒരു കാലത്ത് ആരാധകരുടെ മനം കവർന്ന ഫർദ്ദീൻ ഖാൻ പിന്നീട് പക്ഷേ വാർത്തകളിൽ ഇടം പിടിച്ചത് തടിച്ചുള്ള തന്റെ ലുക്കിന്റെ പേരിലായിരുന്നു. ഒരു കാലത്ത് ആകർഷകമായ ശരീരം കൊണ്ട് ആരാധകരെ നേടിയ നടൻ ശരീര ഭാരം കൂടി തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു. ആ സമയത്ത് വലിയ രീതിയിൽ ബോഡി ഷേമിങ്ങിനും താരം വിധേയനായിരുന്നു. ഇപ്പോളിതാ തന്നെ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം. 
 
ശരീരഭാരം കുറച്ച താരത്തിന്റെ പുത്തൻ മേക്കോവറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പുത്തൻ ലുക്കിൽ ബോളിവുഡിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് റിപ്പോർട്ടുകൾ.നടനും സംവിധായകനും നിർമാതാവുമായ ഫിറോസ് ഖാന്റെ മകനായ ഫർദ്ദീൻ 1998ൽ പുറത്തിറങ്ങിയ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയാണ് അരഞ്ഞേറിയത്. തുടർന്ന് നിരവധി പടങ്ങളിൽ അഭിനയിച്ച താരം തുടർപരാജയങ്ങളെ തുടർന്നാണ് 2020ഓടെ അഭിനയരംഗത്ത് നിന്നും വിട്ടുനിന്നത്. തുടർന്ന് ശരീരഭാരം കൂടിയ നിലയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കടുത്ത ബോഡി ഷേമിങ്ങാണ് താരത്തിന് നേരിടേണ്ടി വന്നത്. ഒരു തവണ ബോഡി ഷന്മിങിനെതിരെ താരം കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പുത്തൻ ലുക്കുമായി താരം തിരിച്ചുവന്നിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആറാട്ട് അടിപൊളി, ഗ്യാരണ്ടി നൽകി ജോണി ആൻറണി