1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cyber Attack against Jomol

നടി ജോമോള്‍ക്കെതിരെ സൈബര്‍ ആക്രമണം

ജോമോള്‍ക്കെതിരെ ആരോഗ്യപരമായ വിമര്‍ശനങ്ങളും നടക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്

Cyber Attack against Jomol
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച നടിയും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോള്‍ക്കെതിരെ സൈബര്‍ ആക്രമണം. സിനിമയില്‍ തനിക്ക് ആരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജോമോള്‍ ഇന്നലെ 'അമ്മ'യുടെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് നിരവധി പേര്‍ നടിക്കെതിരെ പരിഹാസവും അശ്ലീല പ്രയോഗങ്ങളുമായി രംഗത്തെത്തിയത്. 
 
ജോമോള്‍ക്കെതിരെ ആരോഗ്യപരമായ വിമര്‍ശനങ്ങളും നടക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. താരത്തിന്റെ വാക്കുകള്‍ക്ക് താഴെ അശ്ലീല പരാമര്‍ശങ്ങള്‍ അടക്കം പലരും കമന്റ് ചെയ്യുന്നുണ്ട്. അമ്മയുടെ തലപ്പത്ത് ഇരിക്കുന്നവരെ സംരക്ഷിക്കാനാണ് ജോമോള്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്. 
 
' പ്രമുഖ നടിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്. അവരുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്നത് ശരിയില്ല, ഞാനും അവാര്‍ഡ് ലഭിച്ചിട്ടുള്ള നടിയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് വീണ്ടും അഭിനയിച്ചത്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതില്‍ ഇടപെടാനാവില്ല. എനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ആരും എന്റെ വാതിലില്‍ വന്നു മുട്ടിയിട്ടില്ല. പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെ കേട്ടിട്ടുണ്ട്. അല്ലാതെ അറിയില്ല,' എന്നാണ് ജോമോളുടെ വാക്കുകള്‍. 
 
അടുത്ത ലേഖനം
മമ്മൂട്ടിയുടെ ഭ്രമയുഗത്തില്‍ ഇനി തൊട്ടുപോകരുത്; നിയന്ത്രണവുമായി നിര്‍മാതാക്കള്‍