മമ്മൂട്ടിയുടെ ഭ്രമയുഗത്തില്‍ ഇനി തൊട്ടുപോകരുത്; നിയന്ത്രണവുമായി നിര്‍മാതാക്കള്‍

ഭ്രമയുഗം സിനിമയുമായി ബന്ധപ്പെട്ട് സ്‌കിറ്റുകളും ചിത്രത്തിലെ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്

Bramayugam, Mammootty, Bramayugam Review, Mammootty Film Bramayugam, Cinema News
Bramayugam
രേണുക വേണു| Last Updated: ശനി, 24 ഓഗസ്റ്റ് 2024 (13:53 IST)

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഭ്രമയുഗവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പേര്, സംഭാഷണങ്ങള്‍, ലോഗോ എന്നിവ ഉപയോഗിക്കണമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാണക്കമ്പനി.

ഭ്രമയുഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാം എന്നിവ ചെയ്യണമെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ ഏതെങ്കിലും സ്വകാര്യ പരിപാടിക്കായി ഉപയോഗിക്കണമെങ്കിലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ നിയമാനുമതിയോ നിര്‍മ്മാണക്കമ്പനിയില്‍ നിന്ന് ലൈസന്‍സോ വാങ്ങിക്കണമെന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചു.

ഭ്രമയുഗം സിനിമയുമായി ബന്ധപ്പെട്ട് സ്‌കിറ്റുകളും ചിത്രത്തിലെ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിര്‍മ്മാണക്കമ്പനി ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :