കളക്ഷന്‍ താഴേക്ക് ! 'അരണ്‍മനൈ 4'നെ പ്രേക്ഷകര്‍ കൈവിട്ടോ ?

Aranmanai 4
Aranmanai 4
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (15:51 IST)
ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമകളെ എക്കാലവും തമിഴ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സുന്ദര്‍ സി ചിത്രം അരണ്‍മനൈ 4 വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2024ന്റെ തുടക്കത്തില്‍ ലഭിച്ച കുതിപ്പ് കോളിവുഡിന് അഞ്ചു മാസങ്ങള്‍ പിന്നിടുമ്പോഴും തിരിച്ചുപിടിക്കാന്‍ ആയില്ല.അരണ്‍മനൈ 4 തമിഴ് സിനിമ ലോകത്തിന് പുതുശ്വാസം നല്‍കിയിരിക്കുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

13-ാം ദിവസം ചിത്രം ഒരു കോടിയില്‍ താഴെയാണ് നേടിയതെന്ന് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് ആദ്യമായാണ് കളക്ഷന്‍ ഇത്രയും താഴ്ന്നത്. ബുധനാഴ്ച ഒരു പ്രവര്‍ത്തി ദിനമായതിനാല്‍ തീയറ്ററില്‍ ആളുകള്‍ കുറവായിരുന്നു.

'അരണ്‍മനൈ 4' പ്രദര്‍ശനം 13-ാം ദിവസം പിന്നിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 75 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ വൈകാതെ തന്നെ ചിത്രം എത്തും. ഇന്നത്തെ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ആ മാന്ത്രിക സംഖ്യ സിനിമ മറികടക്കും.

ഇന്നത്തോടെ തിയേറ്ററുകളിലെ രണ്ടാഴ്ചത്തെ പ്രദര്‍ശനം അവസാനിക്കും. ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സിനിമയ്ക്കായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :