ഐശ്വര്യയും അഭിഷേകും വീണ്ടും വെള്ളിത്തിര പങ്കിടാനൊരുങ്ങുന്നു

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (17:16 IST)
രാവണ്‍ എന്ന ചിത്രത്തിന് ശേഷം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വീണ്ടും സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നു. അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ഇരുവരും വെള്ളിത്തിര പങ്കിടാനൊരുങ്ങുകയാണ് എന്നണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സര്‍വേഷ് മേവരയാകും ചിത്രം സംവിധാനം ചെയ്യുന്നത്.

അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമൊത്തുള്ള ഫന്നേ ഖാനാണ്
ഐശ്വര്യയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ കാലത്തിനു ശേഷം അനിൽ കപൂറും ഐശ്വര്യം ഒരുമിച്ച് അഭിനയിക്കുന്നു
എന്ന നിലയിൽ ഫന്നേ ഖാൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ആഗസ്റ്റ് 3ന്
ഫന്നെ ഖാൻ തീയറ്ററുകളിലെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :