ജയസൂര്യയ്ക്ക് എത്ര വയസ്സായി ? പിറന്നാള്‍ ദിനത്തിലും പ്രായം പിന്നോട്ട് തന്നെ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (10:34 IST)
നടന്‍ ജയസൂര്യ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 31 ആഗസ്റ്റ് 1978ന് ജനിച്ച നടന് 45 വയസ്സാണ് പ്രായം.ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ഒരുങ്ങുകയാണ്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും.

12 വര്‍ഷങ്ങള്‍ക്കുശേഷം 'ബ്യൂട്ടിഫുള്‍' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'എന്താടാ സജി'വലിയ ചലനം ഉണ്ടാക്കിയില്ല. ചെറിയൊരു വേഷത്തില്‍ ആയിരുന്നു ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :