'പോര്‍ തൊഴില്‍' ഒ.ടി.ടിയില്‍ എത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (09:05 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6 കോടി രൂപയോളമാണ് ബജറ്റ്. ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ ഒ.ടി.ടി റിലീസായി. ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ സിട്രീമിങ് ആരംഭിച്ചു.
സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററിലെത്തി രണ്ടുമാസം കഴിഞ്ഞാണ് ഒ.ടി.ടി റിലീസ്.


അല്‍ഫ്രഡ് പ്രകാശും വിഗ്‌നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിങ്ങും ജേക്‌സ് ബിജോയ് സം?ഗീതവും നിര്‍വഹിച്ചിരിക്കുന്നു. എപ്ലോസ് എന്റര്‍ടെയിന്‍മെന്റ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :