ഒന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചാല്‍ ഇത്രയൊക്കെ പ്രശ്‌നങ്ങളോ ?'18 പ്ലസ്' വരുന്നു! ട്രെയിലര്‍ കണ്ടോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂണ്‍ 2023 (14:58 IST)
മാത്യു തോമസ്, നസ്ലെന്‍ ഗഫൂര്‍ എന്നിവര്‍ പ്രധാന എത്തുന്ന പുതിയ ചിത്രമാണ് വേഷങ്ങളില്‍ 18 പ്ലസ്. രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌കൂള്‍ കാലത്തെ പ്രണയവും തുടര്‍ന്ന് ഉണ്ടാകുന്ന ഒളിച്ചോട്ടവും ഒക്കെയാണ് സിനിമ പറയുന്നത്. 'ജോ ആന്‍ഡ് ജോ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്ന് സൂചന നല്‍കിക്കൊണ്ടാണ് ട്രെയിലര്‍ എത്തിയത്. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവന്‍, മനോജ് കെ.യു., ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, നിഖില വിമല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീല്‍സ് മാജിക്ക് എന്നീ ബാനറുകളില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഛായാഗ്രഹണം സതീഷ് കുറുപ്പ് .






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :