സെറീനക്കും പിടിച്ചുനില്‍ക്കാന്‍ ആയില്ല, അതുകണ്ടതും കണ്ണുകള്‍ നിറഞ്ഞൊഴുകി, ബിഗ് ബോസ് വീട്ടില്‍ നടന്നത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂണ്‍ 2023 (11:16 IST)
വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആശ്വാസം എന്നോണം ബന്ധുക്കളെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഓരോരുത്തരുടെയും കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് വരുകയാണ്. ഒടുവില്‍ എത്തിയത് സെറീനയുടെ അമ്മയായിരുന്നു.
ചെറിയൊരു ടാസ്‌ക് ബിഗ് ബോസ് ആദ്യം നല്‍കി. അമ്മ വരുംമുമ്പ് കുറിച്ച് സ്യൂട്ട്‌കെയ്‌സുകള്‍ പുറത്തുകൊണ്ടുവച്ചു. അത് ആരുടെ വസ്ത്രങ്ങള്‍ ആണെന്ന് മത്സരാര്‍ത്ഥികള്‍ തിരിച്ചറിയണം. അഖിലും മിഥുനും തിരിച്ചറിഞ്ഞത് പോലെ സെറീനക്കും ആരുടേതാണെന്ന് മനസ്സിലായി.

വസ്ത്രങ്ങള്‍ കണ്ടതും കണ്ണുനീര്‍ നിറഞ്ഞു ഒഴുകി.'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ'പാട്ടാണ് സെറീനയുടെ അമ്മ വരുമ്പോള്‍ പ്ലേ ചെയ്തത്. ഇരുവരും ഒരുമിച്ച് കുറച്ചുനേരം സംസാരിച്ചാണ് മടങ്ങിയത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :