ആ പ്രിയദർശൻ ചിത്രം ചെയ്യാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല, തുറന്നുപറഞ്ഞ് മഞ്ജു വാര്യർ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (16:13 IST)
തെന്നിന്ത്യയിലെയും ബോളിവുഡിലെയും ഹിറ്റ് സംവിധായകനായ പ്രിയദർശനൊപ്പം ചെയ്യാൻ സാധിച്ചതിന്റെ സാന്തോഷത്തിലാണ് മഞ്ജു വാര്യർ. കൂട്ടികെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. എന്നാൽ പ്രിയദർശൻ ചിത്രത്തിൽ അഭിനയിയ്ക്കാൻ നേരത്തെ തന്നെ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ ആ സിനിമ ചെയ്യാൻ മഞുവിന് സധിച്ചിരുന്നില്ല.

പ്രിയദർശൻ മോഹാൻലൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നു എന്നു പക്ഷെ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും മഞ്ജു പറയുന്നു. 'എന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി, അങ്ങനെ ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങൾക്ക് ശേഷം ആ അവസരം വീണ്ടും വന്നത് മരയ്ക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയതുവച്ച്‌ മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഒരു സിനിമായിൽ ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. മഞ്ജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :